Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീനാരായണ ഗുരുദേവന്റെ...

ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം ഇന്ന്

തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം എസ് എൻ ഡി പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി ഏഴിന് നടത്തും. ഉച്ചയ്ക്കുശേഷം രണ്ടിന് ഗുരുദേവ ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ അദ്ധ്യക്ഷത വഹിക്കും.

തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി സ്വാഗതവും സ്വാഗതസംഘം കൺവീനർ അഡ്വ. അനീഷ് വി.എസ്‌ നന്ദിയും പറയും. നഗരസഭാദ്ധ്യക്ഷ അനു ജോർജ്, മുൻസിപ്പൽ കൗൺസിലർ ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിക്കും.

വൈകിട്ട് 4.30ന് തിരുമൂലപുരം എസ്.എൻ.വി.എസ് സ്‌കൂളിൽ നടക്കുന്ന സമാപനസമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിക്കും. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യാതിഥിയാകും. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.

ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ എന്നിവർ ജയന്തിസന്ദേശം നൽകും. വിധവാ പെൻഷൻ വിതരണം എസ്.രവീന്ദ്രൻ എഴുമറ്റൂർ നിർവഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമ്മർ കോച്ചിങ് ക്യാമ്പ്

തിരുവനന്തപുരം : കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ കായികയിനങ്ങളിൽ ഏപ്രിൽ 1 മുതൽ സമ്മർ കോച്ചിംഗ് ക്യാമ്പ് സെൻട്രൽ സ്റ്റേഡിയം, ശംഖുമുഖം ഇൻഡോർ സ്റ്റേഡിയം, ഡോ. അംബേദ്കർ ഇന്റർനാഷണൽ സ്വിമ്മിംഗ്...

നിലവാരമുള്ള ചികിത്സ പൊതുജനത്തിന്റെ അവകാശം : മന്ത്രി കെ മുരളീധരൻ

തിരുവല്ല: നിലവാരമുള്ള ചികിത്സ പൊതുജനത്തിന്റെ അവകാശമെന്ന്  ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ ലക്ഷ്യ ലേബർ റൂം, പോളി ഡെന്റൽ ക്ലിനിക്, ഓക്സിജൻ പ്ലാൻറ്, ജീറിയാട്രിക് വാർഡ്...
- Advertisment -

Most Popular

- Advertisement -