പാട്ന : ബിഹാറിൽ ഇടിമിന്നലേറ്റ് 25 പേർ മരിച്ചു. 39 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുബനി,ഔറംഗബാദ്, സുപോൾ ,നളന്ദയി, ലഖിസരായി, പട്‌ന, ബെഗുസാരായി, ജാമുയി, ഗോപാൽഗഞ്ച്, റോഹ്താസ്, സമസ്തിപൂർ, പൂർണിയ എന്നിവിടങ്ങളിൽ ആണ് മരണം സംഭവിച്ചത് .ബീഹാർ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് ജൂലൈയിൽ മാത്രം 50 പേർ ഇടിമിന്നലേറ്റ് മരിച്ചു.
ബിഹാറിൽ അടുത്ത രണ്ട് ദിവസവും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.