ന്യൂഡൽഹി : തൊഴിൽ തട്ടിപ്പിൽ മ്യാൻമറിൽ കുടങ്ങിയ 283 ഇന്ത്യക്കാരെ വ്യോമസേനാ വിമാനത്തിൽ തിരികെ നാട്ടിലെത്തിച്ചു .മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികൾ പ്രാദേശിക അധികാരികളുമായി സഹകരിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.തായ്‌ലൻഡിലെ മായെ സോട്ടിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിലാണ് രക്ഷപ്പെടുത്തിയവരെ തിരികെ എത്തിച്ചത്.
വ്യാജ തൊഴിൽ വാഗ്ദാനങ്ങള്‍ നൽകി മ്യാൻമർ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ആളുകളെ കടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വിദേശത്തുനിന്നുള്ള ജോലി വാഗ്ദാനം സ്വീകരിക്കുന്നതിനു മുൻപായി റിക്രൂട്ടിങ് ഏജന്റിന്റെയും കമ്പനികളുടെയും ചരിത്രം പരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.