അടൂർ : തെങ്ങമത്ത് ചായക്കടയിൽ കൂട്ടയടി നടന്ന സംഭവത്തിൽ പോലീസ് എടുത്ത കേസിൽ 3 പേർ അറസ്റ്റിൽ.പള്ളിക്കൽ തെങ്ങമം ഹരിശ്രീയിൽ അഭിരാജ്(29), സുഹൃത്ത് വിഷ്ണു മോഹൻ (28) എന്നിവർക്കാണ് 10 പേരടങ്ങുന്ന സംഘത്തിന്റെ മർദ്ദനമേറ്റത്. ഈ മാസം 2 ന് രാത്രി 8.30 നാണ് കൂട്ടത്തല്ല് നടന്നത്.
കേസെടുത്ത അടൂർ പോലീസ് വിശദമായ അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്. ഒന്നാം പ്രതി പള്ളിക്കൽ ഇടിഞ്ഞയ്യത്ത് ജംഗ്ഷനിൽ വേണു ഭവനം വീട്ടിൽ ടി ആർ വിനീത് (26 ),രണ്ടാം പ്രതി ആലപ്പുഴ പാലമേൽ പണയിൽ പോസ്റ്റിൽ ഇടിഞ്ഞയ്യത്ത് തട്ടാരുടെയ്യത്ത് വീട്ടിൽ ജി രാഹുൽ(25), നാലാം പ്രതി ആലപ്പുഴ പാലമേൽ പണയിൽ പോസ്റ്റിൽ ഇടിഞ്ഞയ്യത്ത് ചാങ്ങിയത്ത് വീട്ടിൽ എം വിജിത്ത്(26)എന്നിവരാണ് പിടിയിലായത്. പരുക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.