Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsകേരളത്തിലെ യുവജനങ്ങളിൽ...

കേരളത്തിലെ യുവജനങ്ങളിൽ 35 ശതമാനം പേർ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നു – കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

തിരുവല്ല: കേരളത്തിലെ യുവജനങ്ങളിൽ 35 ശതമാനം പേർ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നു എന്നും  ജീവിതത്തെ നശിപ്പിക്കുന്ന മദ്യം മയക്കുമരുന്ന് പോലുള്ള ലഹരിയുടെ ഉപയോഗത്തിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുവാൻ മൂല്യബോധമുള്ള യുവതലമുറയെ വാർത്തെടുക്കണമെന്നും  കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു .

വൈഎംസിഎ തിരുവല്ല സബ് റീജനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന കനിവും കരുതലും – മാനസിക ആരോഗ്യ പരിപാലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മാനസിക സംഘർഷങ്ങളിൽ ആയിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ തിരിച്ചറിഞ്ഞ് അവിടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി നേർവഴിക്ക് നടത്തുന്ന കനിവും കരുതലും പോലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിൽ പുതിയ മാറ്റത്തിന് തുടക്കം കുറിക്കും എന്നും കേന്ദ്രമന്ത്രി പറഞ്ഞു. വൈഎംസിഎ സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു.

മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലിത്ത മുഖ്യ പ്രഭാഷണം നടത്തി.ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജോർജ് ചാണ്ടി പദ്ധതി അവതരിപ്പിച്ചു. ഹോസ്പിറ്റൽ മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ  അഡ്വ. വർഗീസ് മാമ്മൻ, ജനറൽ കൺവീനർ ജോജി പി. തോമസ് കെ.സി മാത്യു, ജോ ഇലഞ്ഞിമൂട്ടിൽ, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനിൽ ആന്‍റണിക്കെതിരായ ആരോപണം: ലക്ഷ്യം വെക്കുന്നത് എ കെ ആന്‍റണിയെ: കെ സുരേന്ദ്രൻ

വയനാട് : അനിൽ ആന്‍റണിക്കെതിരായ ആരോപണതിൽ ലക്ഷ്യം വെക്കുന്നത് എകെ ആന്‍റണിയെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ.കോണ്‍ഗ്രസിനകത്ത് ചിലര്‍ കെ. കരുണാകരന്‍, എ.കെ. ആന്റണി ഇങ്ങനെയുള്ളവരെ ലക്ഷ്യമിടുകയാണ്....

കോഴിക്കോട് എൻഐടി ഹോസ്റ്റലിൽനിന്നും ചാടി യുവാവ് ആത്‍മഹത്യ ചെയ്തു

കോഴിക്കോട്:കോഴിക്കോട് എൻഐടി ഹോസ്റ്റലിൽനിന്നും ചാടി യുവാവ് ആത്‍മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ഹോസ്റ്റലിന്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു.മെക്കാനിക്കൽ എന്‍ജിനീയറിങ്‌ മൂന്നാം വർഷ...
- Advertisment -

Most Popular

- Advertisement -