Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeNewsകേരളത്തിലെ യുവജനങ്ങളിൽ...

കേരളത്തിലെ യുവജനങ്ങളിൽ 35 ശതമാനം പേർ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നു – കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

തിരുവല്ല: കേരളത്തിലെ യുവജനങ്ങളിൽ 35 ശതമാനം പേർ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നു എന്നും  ജീവിതത്തെ നശിപ്പിക്കുന്ന മദ്യം മയക്കുമരുന്ന് പോലുള്ള ലഹരിയുടെ ഉപയോഗത്തിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുവാൻ മൂല്യബോധമുള്ള യുവതലമുറയെ വാർത്തെടുക്കണമെന്നും  കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു .

വൈഎംസിഎ തിരുവല്ല സബ് റീജനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന കനിവും കരുതലും – മാനസിക ആരോഗ്യ പരിപാലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മാനസിക സംഘർഷങ്ങളിൽ ആയിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ തിരിച്ചറിഞ്ഞ് അവിടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി നേർവഴിക്ക് നടത്തുന്ന കനിവും കരുതലും പോലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിൽ പുതിയ മാറ്റത്തിന് തുടക്കം കുറിക്കും എന്നും കേന്ദ്രമന്ത്രി പറഞ്ഞു. വൈഎംസിഎ സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു.

മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലിത്ത മുഖ്യ പ്രഭാഷണം നടത്തി.ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജോർജ് ചാണ്ടി പദ്ധതി അവതരിപ്പിച്ചു. ഹോസ്പിറ്റൽ മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ  അഡ്വ. വർഗീസ് മാമ്മൻ, ജനറൽ കൺവീനർ ജോജി പി. തോമസ് കെ.സി മാത്യു, ജോ ഇലഞ്ഞിമൂട്ടിൽ, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടുപന്നി ബൈക്കിലിടിച്ച് വീണ് പരുക്കേറ്റയാള്‍ മരിച്ചു

കൊല്ലം : കൊല്ലത്ത് കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് പരുക്കേറ്റയാള്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി കടയ്‌ക്കലിലാണ് അപകടമുണ്ടായത്. മനോജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു .ഗുരുതരമായി പരിക്കേറ്റ...

ഹയർസെക്കണ്ടറി പ്രവേശനം : ട്രയൽ അലോട്ടമെന്റ് ഇന്ന്

തിരുവനന്തപുരം : ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് ഇന്ന് (മെയ് 24) വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും. പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്. ഹയർസെക്കണ്ടറി...
- Advertisment -

Most Popular

- Advertisement -