തിരുവല്ല : കലവൂർ മാരൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഏപ്രിൽ 3 ന് തുടങ്ങുന്ന 42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിലേക്കുള്ള വിഗ്രഹരഥ ഘോഷയാത്ര മുത്തൂർ നൂറാം നമ്പർ എസ് എൻഡിപി ശാഖ സരസ്വതി ക്ഷേത്രത്തിൽ സ്വീകരണം നൽകി. ഇന്ന് രാവിലെ 7 മണിയോടെയാണ് സ്വീകരണം നൽകിയത്. ക്ഷേത്രം പ്രസിഡന്റ് അഡ്വ ജയൻ തുമ്പയിൽ, സെക്രട്ടറി പ്രസാദ് കരിപ്പക്കുഴി, വൈസ് പ്രസി രാജപ്പൻ, ശിവദാസൻ ശാന്തി, യൂത്ത് മൂവ്മെന്റ്, വനിതാ സമാജം അംഗങ്ങൾ എന്നിവർ നേത്യത്വം നൽകി.
ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഏപ്രിൽ മൂന്നിന് ആലപ്പുഴ കലവൂർ ജങ്ഷനിൽ എത്തിച്ചേരും. അവിടെ നിന്നും 16008
ഗോപികമാരുടെയും നാമ സങ്കീർത്തനങ്ങളുടെയും ശ്രീകൃഷ്ണന്റെ വിവിധ ഭാവങ്ങളിലുള്ള ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് 4 ന് സത്ര വേദിയിൽ എത്തിച്ചേരും. തുടർന്ന് വിഗ്രഹ പ്രതിഷ്ഠയും കൊടിയേറ്റും നടക്കും.