ആലപ്പുഴ : കലവൂർ മാരൻകുളങ്ങര ഭഗവതിക്ഷേത്രത്തിൽ 42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിന് ഒരുക്കങ്ങൾ പുരോഗിക്കുന്നു. പ്രധാന പന്തലിന്റെ കാൽനാട്ട് കർമ്മം അമ്പലപ്പുഴഎൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി. രാജഗോപാലപ്പണിക്കർ നിർവഹിച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ ഭാഗവത മഹാസത്രത്തിന്റെ ചെയർമാൻ അഡ്വ. പി.എസ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ഗുരുവായൂർ സത്ര സമിതിയുടെ ജനറൽ സെക്രട്ടറി ടി.ജി പത്മനാഭൻ നായർ, ഗോപികാ സംഗമം ചെയർപഴ്സൺ ടി.ആർ പത്മകുമാരി, കോഡിനേറ്റർ അഡ്വ. ജി. മനോജ്, ഫിനാൻസ് കമ്മിറ്റി വൈസ് ചെയർമാൻ രംഗരാജൻ തുടങ്ങിയവർ സംസാരിച്ചു.
സത്ര നിർവഹണ സമിതി ജനറൽ കൺവീനർ കെ.കെ. ഗോപകുമാർ കൃതജ്ഞത രേഖപ്പെടുത്തി. ഏപ്രിൽ മൂന്നുമുതൽ 14 വരെയാണ് ഭാഗവതസത്രം നടക്കുന്നത്.