Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiഓപ്പറേഷൻ സിന്ദൂർ...

ഓപ്പറേഷൻ സിന്ദൂർ : മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം 5 കൊടുംഭീകരർ കൊല്ലപ്പെട്ടു

ന്യൂഡൽഹി : ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തു വന്നത് .

മുദസ്സര്‍ ഖദിയാന്‍ ഖാസ് എന്ന അബു ഝുന്‍ഡാല്‍, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസര്‍ എന്ന ഉസ്താദ് ജി, ഖാലിദ് എന്ന അബു അഖാശ, മുഹമ്മദ് ഹസ്സന്‍ ഖാന്‍ തുടങ്ങിയ കൊടുംഭീകരര്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധുക്കളാണ് ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസര്‍ എന്നിവർ. ഇവരുടെ സംസ്കാരച്ചടങ്ങിൽ പാക്കിസ്ഥാൻ സേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ‌ വെട്ടേറ്റു മരിച്ചു

കണ്ണൂർ : കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ‌ വെട്ടേറ്റു മരിച്ചു.ആന്തൂർ നഗരസഭയിലെ മോറാഴ കൂളിച്ചാലിൽ ഇന്നലെ രാത്രിയാണ് സംഭവം. ബംഗാൾ സ്വദേശി ദലിങ്ഖാൻ ഇസ്മായിൽ (36 ) ആണ്...

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ സന്നിധാനത്ത്

പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ സന്നിധാനത്തെത്തും. രാവിലെ 10.20 ന് നിലയ്ക്കല്‍ എത്തുന്ന രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് രാഷ്ട്രപതി പമ്പയിലെത്തും. അവിടുന്ന്...
- Advertisment -

Most Popular

- Advertisement -