കോഴഞ്ചേരി : കിണറിൻ്റെ കപ്പിയിലെ കയറിൻ്റെ കുരുക്കഴിക്കാൻ ശ്രമിക്കുന്നതിനിടെ 85 കാരി കിണറ്റിൽ വീണു. പൊലീസിൻ്റെയും ഫയർ ഫോഴ്സിൻ്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ ഭാഗ്യം തുണച്ചു. തെക്കേമല നടുവിലേതിൽ ഗൗരിയമ്മയ്ക്ക് ഇത് പുനർജന്മം. ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം.
കിണറ്റിൽ നിന്ന് എടുത്ത ഗൗരിയമ്മയെ വീട്ടിൽ വാഹനം എത്താത്തതിനാൽ കയ്യിൽ എടുത്ത് പൊലീസ് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.