തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ആളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി. സ്വിഫ്റ്റ് കാറിലെത്തിയ സംഘം ശ്രീകണ്ഠേശ്വരത്ത് വച്ച് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർ പോലീസിൽ അറിയിച്ചത്.കാറിലെത്തിയവർ തമിഴിലായിരുന്നു സംസാരിച്ചിരുന്നതെന്നും ഓട്ടോ ഡ്രൈവർ പറയുന്നു. യാത്രക്കാരനെ കുറിച്ചോ കാറിലെത്തിയവരെ കുറിച്ചോ വ്യക്തതയില്ല. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് അന്വേഷണം തുടങ്ങി