Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഷിരൂലെ തിരച്ചിലിൽ...

ഷിരൂലെ തിരച്ചിലിൽ ലോഹപാളികൾ കണ്ടെത്തി

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ ലോറിയുടേതെന്നു സംശയിക്കുന്ന ലോഹപാളികളും കയറിന്‍റെ ഭാഗവും കണ്ടെത്തി. ലോഹഭാഗം അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്നു വാഹനത്തിന്റെ ഉടമ മനാഫ് പറഞ്ഞു. എന്നാൽ തടിയുടെ കഷ്ണത്തിൽ ചുറ്റിയ നിലയിൽ കിട്ടിയ കയർ അർജുന്റെ ലോറിയിലേതായിരിക്കാമെന്നും മനാഫ് പറഞ്ഞു.

ലോറിയുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്പോട്ടുകളിലാണ് തിരച്ചിൽ നടക്കുന്നത്. നാവികസേനയുടെ ഡൈവർമാരാണ് മൂന്ന് ലോഹഭാ​ഗങ്ങളും കയറിന്‍റെ ഭാഗവും കണ്ടെത്തിയത്.ഈശ്വർ മാൽപേയുടെ നേതൃത്വത്തിലുള്ള സംഘവും എസ്.ഡി.ആർ.എഫ് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദൈവം ആഗ്രഹിച്ച മനുഷ്യന്റെ ഉത്തമ മാതൃകയായിരുന്നു- ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ എന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ

തിരുവല്ല: ദൈവം ആഗ്രഹിച്ച മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ എന്ന് യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുൻ അധ്യക്ഷൻ ഡോ....

കുറ്റൂർ കൃഷി ഭവനിൽ ഓണക്കാല പച്ചക്കറി തൈ വിതരണം ആരംഭിച്ചു: 4 ഇനം തൈകൾ സൗജന്യം

തിരുവല്ല: ഓണത്തിന് സ്വന്തം മുറ്റത്ത് പച്ചക്കറി എന്ന ലക്ഷ്യത്തോടെ കുറ്റൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ പച്ചക്കറി തൈ വിതരണം ആരംഭിച്ചു. പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വിതരണത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -