ന്യൂഡൽഹി : രാജ്യം ഇന്ന് 78–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു .പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു .വികസിത ഭാരതം@2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്യദിനത്തിന്റെ പ്രമേയം.
ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ 6,000 ത്തോളം പേരാണ് അതിഥികളായി എത്തിയത് .യുവാക്കൾ, ആദിവാസി സമൂഹം, കർഷകർ, വനിതാ പ്രതിനിധികൾ, സർക്കാർ സംരംഭങ്ങളുടെ സഹായത്തോടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ തുടങ്ങിയവരാണ് അതിഥികളായി എത്തിയത് . പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ഉണ്ട്. മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷമുളള ആദ്യ സ്വാതന്ത്ര്യദിനമാണ്.