ന്യൂഡൽഹി : എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യപിച്ചു.2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.മികച്ച ചിത്രം ആട്ടം. മികച്ച നടനായി ഋഷഭ് ഷെട്ടി (കാന്താര)യും മികച്ച നടിമാരായി നിത്യ മേനോൻ (തിരുചിത്രമ്പലം),മാനസി പരേഖ് (കച്ച് എക്സ്പ്രസ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു
മികച്ച സംവിധായകൻ – സൂരജ് ആർ ബർജാത്യ, മികച്ച ജനപ്രിയ ചിത്രം: കാന്താര, മികച്ച ബാലതാരം – ശ്രീപദ് (മാളികപ്പുറം),മികച്ച തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം). പ്രത്യേക ജൂറി പുരസ്കാരം : മനോജ് ബാജ്പേയി (ഗുൽമോഹർ), സംഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി.മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം തരുൺ മൂർത്തി സംവിധാനം ചെയ്‌ത സൗദി വെള്ളക്കയ്ക്ക് ലഭിച്ചു.
2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.