Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീനാരായണഗുരു ജയന്തി...

ശ്രീനാരായണഗുരു ജയന്തി ഇന്ന്

തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ഇന്ന്. കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യമായ സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരുദേവൻ. ഗുരുദര്‍ശനങ്ങള്‍ക്ക് എന്നത്തെക്കാളും പ്രസക്തിയേറുന്ന കാലത്താണ് നാം ജീവിക്കുന്നത്.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന  പ്രസക്തമായ ആപ്തവാക്യം പകര്‍ന്നുതന്ന മഹാഗുരുവാണ് ശ്രീ നാരായണ ഗുരു. എല്ലാത്തരം സാമൂഹ്യ തിന്മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ നവോത്ഥാന നായകനാണ് അദ്ദേഹം. മനുഷ്യവംശത്തിന്റെ യാത്രാവഴികളില്‍ ഒരു കെടാവിളക്കായി ഇന്നും  പ്രകാശം പരത്തിക്കൊണ്ടേയിരിക്കുന്നു. വിഭാഗീയതകളും വേലിക്കെട്ടുകളുമില്ലാത്ത മനുഷ്യര്‍ സമാധാനത്തോടെ വാഴുന്ന ലോകമായിരുന്നു അദ്ദേഹത്തിൻ്റെ ആദർശവും ജീവിത ലക്ഷ്യവും.

സമൂഹത്തില്‍ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കണമെങ്കില്‍ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസിലാക്കിയ അദ്ദേഹം, സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന് ആഹ്വാനം ചെയ്തു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തങ്ങളുടെ വിധിയാണെന്ന് കരുതി മാനസികാടിമത്വത്തില്‍ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യര്‍ക്ക് ഗുരുവിന്റെ ആദര്‍ശങ്ങള്‍ പുത്തനുണര്‍വ് നല്‍കി. അരുവിപ്പുറം പ്രതിഷ്ഠയും കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠയും കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വലാധ്യായങ്ങളാണ്.

ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് തിരുവനന്തപുരം ജില്ലയിൽ നെയ്യാറിൻ തീരത്തെ അരുവിപ്പുറത്ത് തുടങ്ങി വെച്ച ആ സാമൂഹ്യനവോത്ഥാന വിപ്ലവം മുന്നേറിക്കൊണ്ടിരിക്കുന്ന വേളയിലാണ് ശ്രീ നാരായണ ഗുരുദേവൻ്റെ 170-മത് ജയന്തി ആഘോഷിക്കുന്നത്.

വയനാട്ടിലെ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കലാപരിപാടികൾ ഒഴിവാക്കിയെന്നും ജയന്തി ഘോഷയാത്ര ലളിതമാക്കുമെന്നും ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

തിരുവല്ല:  സംസ്ഥാനത്തെ  വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിരുന്ന ആൾ തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് വീട്ടിൽ തിരുവല്ലം ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ (52) ആണ് പിടിയിലായത്. തിരുവല്ല കിഴക്കൻ മുത്തൂർ...

അകപ്പൊരുൾ സാഹിത്യ വേദി ഒക്ടോബർ മാസ പരിപാടി

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദി ഒക്ടോബർ മാസ പരിപാടി തിരുവല്ല വൈ എം സി എ ലൈബ്രറി ഹാളിൽ പ്രൊ. ഏ.ടി ളാത്തറയുടെ അദ്ധ്യക്ഷതയിൽ നടന്നു. യുവകവി സുമേഷ് കൃഷ്ണൻ സ്വന്തം...
- Advertisment -

Most Popular

- Advertisement -