Monday, July 27, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജനറല്‍ ആശുപത്രിയില്‍...

ജനറല്‍ ആശുപത്രിയില്‍ ഗപ്പി മത്സ്യ ഹാച്ചറി തുടങ്ങി

ആലപ്പുുഴ : ആലപ്പുഴ ജനറൽ ആശുപത്രിയിൽ കൊതുകു നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഗപ്പി മത്സ്യ ഹാച്ചറി ജനറൽ ആശുപത്രി അംഗണത്തിൽ തുടങ്ങി.

ഹരിത ആശുപത്രി എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമായി പച്ചക്കറിതോട്ടം കൃഷിവകുപ്പുമായി ചേർന്ന് ആരംഭിച്ചു. ജീവിത ശൈലി രോഗങ്ങൾക്ക് പരിഹാരമാകുന്നതിന് നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യം എന്ന സന്ദേശം നൽകി ജനറൽ ആശുപത്രിയിൽ  പച്ചക്കറിതോട്ടവും ആരംഭിച്ചത്. ഔഷധച്ചെടികളുടെ തോട്ടവും ഫലവൃക്ഷങ്ങളുടെ തോട്ടവും ആശുപത്രിയിൽ നേരത്തേ തുടങ്ങിയിരുന്നു.

പദ്ധതികളുടെ ജനറൽ ആശുപത്രിതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവ്വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർ പേഴ്സൺ കെ.കെ. ജയമ്മ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേ ഴ്സൺ കവിത ടീച്ചർ, ജില്ലാ എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ. കോശി സി. പണിക്കർ, സൂപ്രണ്ട് ഡോ ആർ സന്ധ്യ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ വേണുഗോപാൽ കെ., ആർ.എം.ഒ. ഡോ. ആശ എം., അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ  സമീറ, കൃഷി ഓഫീസർ  സീതാരാമൻ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കും : തെരച്ചിൽ അവസാനിപ്പിക്കില്ല : റവന്യൂ മന്ത്രി

വയനാട് : ഉരുൾപൊട്ടലിൽ മരിച്ചവരുടെ 189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. തെരച്ചിൽ അവസാനിപ്പിക്കില്ലെന്നും കൃത്യമായ സംവിധാനങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.ഇതു സംബന്ധിച്ച .ആരോപണങ്ങളെല്ലാം...

വൈക്കം താലൂക്കില്‍ വെള്ളിയാഴ്ച പ്രാദേശിക അവധി

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 12 വെള്ളിയാഴ്ച വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. മുന്‍പ് നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികള്‍ക്കോ പരീക്ഷകള്‍ക്കോ അവധി...
- Advertisment -

Most Popular

- Advertisement -