Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പഭക്തരുടെ ആരോഗ്യരക്ഷയ്ക്ക്...

അയ്യപ്പഭക്തരുടെ ആരോഗ്യരക്ഷയ്ക്ക് ആയുർവേദവും

ശബരിമല : അയ്യപ്പഭക്തന്മാർക്കും വിവിധ ജോലികൾ ചെയ്യുന്ന ജീവനക്കാർക്കുമായി സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പ് ഒരുക്കിയിട്ടുള്ള ഇവിടത്തെ ഡിസ്പെൻസറിയിൽ മല കയറുമ്പോൾ ഉണ്ടാകുന്ന കാലുവേദന, ശരീരവേദന, കാലാവസ്ഥയിലെ മാറ്റം കൊണ്ടുണ്ടാകുന്ന പനി, ചുമ, ജലദോഷം, വയർ സംബന്ധമായ അസുഖങ്ങൾ, കഫക്കെട്ട് തുടങ്ങിയവയ്ക്കെല്ലാം ചികിത്സാ സൗകര്യമുണ്ട്.

ചികിത്സയും മരുന്നും പൂർണമായും സൗജന്യമാണെന്ന് ഡിസ്പെൻസറിയുടെ ചുമതലയുള്ള ചാർജ് മെഡിക്കൽ ഓഫീസർ ഡോ. എച്ച് കൃഷ്ണകുമാർ പറഞ്ഞു. മണ്ഡലകാലത്ത് ഇതുവരെ 5,632 പേർ ഇവിടെ ചികിത്സ തേടി. ഒരു ദിവസം ശരാശരി 1,000 പേർക്ക് ചികിത്സ നൽകുന്നുണ്ട്. ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 20 ജീവനക്കാരുണ്ട്. 24 മണിക്കൂറും ഈ ഡിപെൻസറി പ്രവർത്തിക്കും. ശരീരത്തിൽ എണ്ണ തേച്ചുള്ള ഉഴിച്ചിൽ(അഭ്യഗം), കഫക്കെട്ടിന് ആവി പിടിക്കൽ, ഒടിവിനും ചതവിനുമുള്ള ബാൻഡേജ് തുടങ്ങിയവയെല്ലാം ഇവിടെ ചെയ്യുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്‍തബ ഖമനയിയെ തിരഞ്ഞെടുത്തതായി റിപ്പോർട്ട്

ടെഹ്‌റാൻ : ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ട ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്‍തബ ഖമനയിയെ തിരഞ്ഞെടുത്തതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു .എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡിന്റെ കടുത്ത...

യന്ത്രങ്ങൾ വാടകയ്ക്കെടുത്ത ശേഷം വാടക നൽകാതെ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ മലയാലപ്പുഴ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട : പാറപൊട്ടിക്കാനുള്ള യന്ത്രങ്ങൾ വാടകയ്ക്കെടുത്ത ശേഷം വാടക നൽകാതെയും ഇവ തിരികെ നൽകാതെയും തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സിപിഎം തുമ്പമൺ ടൗൺ തെക്ക് മുൻ ബ്രാഞ്ച് സെക്രട്ടറി മലയാലപ്പുഴ സ്വദേശി അർജുൻ...
- Advertisment -

Most Popular

- Advertisement -