Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി റാന്നി സബ് ഡിപ്പോയ്ക്ക് മൂന്ന് ബസുകൾ അനുവദിച്ചു

റാന്നി : കെ എസ് ആർ ടി സി റാന്നി സബ് ഡിപ്പോയ്ക്ക് ദീർഘദൂര സർവീസ് ഉൾപ്പെടെ മൂന്ന് ബസ് സർവീസുകൾ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.റാന്നിയിലെ യാത്രാക്ലേശം പരിഹരിക്കണം എന്ന് എം എൽ എ  ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിനെ നേരിൽകണ്ട് അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്നാണ്  മൂന്ന് ബസ്സുകൾ അനുവദിച്ചത്.
     
റാന്നിയിൽ നിന്നും പാലക്കാടിന് അനുവദിച്ച കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പാസഞ്ചർ ബസിന്റെ സർവീസ് തിങ്കളാഴ്ച രാവിലെ 7ന് കെഎസ്ആർടിസി ബസ്റ്റാൻഡിൽ അഡ്വ.  പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

രാവിലെ 7 ന് റാന്നിയിൽ നിന്നും പുറപ്പെട്ട് പാലാ, മൂവാറ്റുപുഴ, തൃശൂർ വഴി പകൽ 1 ന് പാലയ്ക്കാട് എത്തിച്ചേരും.തിരികെ വൈകിട്ട് 3 ന് പാലക്കാട് നിന്നും തിരിച്ച് രാത്രി 10.50ന് റാന്നിയിൽ എത്തും.
     
പുനലൂർ – മുണ്ടക്കയം ചെയിൻ സർവീസിനായാണ് രണ്ട് ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ അനുവദിച്ചത്. നേരത്തെ ഉണ്ടായിരുന്ന പുനലൂർ – മുണ്ടക്കയം ചെയിൻ സർവീസിൽ ഇടക്കാലത്ത് ബസുകൾ കുറവായതിനെ തുടർന്ന് സർവീസ് കുറച്ചിരുന്നു. ഈ കുറവ് നികത്തി  സർവീസ് കാര്യക്ഷമമാക്കുന്നതിനാണ് പുതിയ ബസ് രണ്ട് ബസ്സുകൾ കൂടി അനുവദിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊലക്കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി

പത്തനംതിട്ട : കൊലക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. ഇലവുംതിട്ട മെഴുവേലി വിജയഭവനം വീട്ടിൽ അമ്പു (40) വിനെയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാ...

Kerala Lotteries Results : 16-04-2025 Fifty Fifty FF-136

1st Prize Rs.1,00,00,000/- FO 579460 (THRISSUR) Consolation Prize Rs.8,000/- FN 579460 FP 579460 FR 579460 FS 579460 FT 579460 FU 579460 FV 579460 FW 579460 FX 579460...
- Advertisment -

Most Popular

- Advertisement -