റാവല്‍പിണ്ടി : പാക്കിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ടീം.റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റ് ജയത്തോടെയാണ് ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയത് (2-0).ടെസ്റ്റ് ചരിത്രത്തിൽ പാകിസ്താനെതിരെയുള്ള ബംഗ്ലാദേശിന്റെ ആദ്യ പരമ്പര വിജയമാണിത്.
നാലാം ഇന്നിംഗ്സില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു.നേരത്തേ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.രണ്ടാം വിജയത്തോടെ ടെസ്റ്റ് പരമ്പര ബംഗ്ലദേശ് 2–0ന് സ്വന്തമാക്കി.