Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവയോധികയെ കൊന്നു...

വയോധികയെ കൊന്നു കുഴിച്ചിട്ടെന്ന് സംശയം : മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ആലപ്പുഴ : കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം.ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്രയെ (73) ആണ് കഴിഞ്ഞ മാസം മുതൽ കാണാതായത്.കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് ഇവരെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ പൊലീസിൽ പരാതി നൽകിയത് .

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തി.കലവൂർ കോർത്തശ്ശേരിയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളെ കാണാൻ സുഭദ്ര പതിവായി വരുമായിരുന്നെന്നാണ് വിവരം.ശർമിള, മാത്യൂസ് എന്നിവരാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്.വീടിനു സമീപത്ത് പൊലീസ് നായയെ എത്തിച്ചു നടത്തിയ പരിശോധനയിൽ മൃതദേഹം പറമ്പിൽ കുഴിച്ചിട്ടു എന്ന് കണ്ടെത്തുകയായിരുന്നു.മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു.

സുഭദ്രയുടെ സ്വർണം ദമ്പതികൾ കൈക്കലാക്കിയിരുന്നെന്നും ഇതേ കുറിച്ചുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് സംശയിക്കുന്നത്. ദമ്പതികളെ കണ്ടെത്താനായിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്തിനുള്ള കേന്ദ്ര നികുതി വിഹിതം 50 ശതമാനം ആക്കണമെന്ന് കേരളം

തിരുവനന്തപുരം : സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കു വയ്ക്കുന്ന നികുതി വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് കേരളം പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതായി കമ്മീഷൻ ചെയർമാൻ പ്രൊഫ. അരവിന്ദ് പനഗാരിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതിനഞ്ചാം...

അതിരാത്ര യജ്ഞത്തിനായുള്ള ഒരുക്കങ്ങൾ പൂരോഗമിക്കുന്നു

പത്തനംതിട്ട :  കോന്നി ഇളകൊള്ളൂർ അതിരാത്ര യജ്ഞത്തിനായുള്ള ഒരുക്കങ്ങൾ പൂരോഗമിക്കുന്നു. യാഗത്തിന്റെ വിളംബര പ്രതീകമായി കഴിഞ്ഞ ദിവസം യാഗ ഭൂമിയിൽ ധ്വജം പ്രതിഷ്ഠിച്ചു. തിരുവനതപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പൂജിച്ചു കൊണ്ടുവന്ന ധ്വജമാണ്‌...
- Advertisment -

Most Popular

- Advertisement -