Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsസൈനികൻ പുത്തൻവീട്ടിൽ...

സൈനികൻ പുത്തൻവീട്ടിൽ തോമസ് ചെറിയാന് നാട് വിട ചൊല്ലി

പത്തനംതിട്ട : ഹിമാചൽ പ്രദേശിൽ 1968 ൽ നടന്ന സൈനിക വിമാനാപകടത്തിൽ കാണാതായി 56 വർഷങ്ങൾക്ക് ശേഷം ഭൗതിക അവശിഷ്ടം കണ്ടെത്തിയ സൈനികൻ ഇലന്തൂർ ഈസ്റ്റ് ഓടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന് നാട് വിട ചൊല്ലി.
ഇന്ന് 2 ന് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കാരൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം നടന്നത്. ഡോ. ഏബ്രഹാം മാർ സെറാഫിം സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇടവക പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് തോമസ് ചെറിയാന് അന്ത്യ വിശ്രമത്തിനുള്ള ഇടം നൽകിയത്.

വിമാനമാർഗം തിരുവനന്തപുരത്ത് എത്തിച്ചഭൗതിക ശരീരം ഇന്ന് രാവിലെ 10.30 ന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ കൊണ്ടു വന്ന ശേഷം തുറന്ന സൈനിക വാഹനത്തിൽ സൈനിക അകമ്പടിയോടെ വിലാപ യാത്രയായി തോമസ് ചെറിയാൻ്റെ ജ്യേഷ്ഠ സഹോദരൻ്റെ മകൻ ഷൈജു കെ. മാത്യുവിൻ്റെ ഭവനത്തിൽ കൊണ്ടു വന്നു. കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ  ഭവനത്തിലെ ശുശ്രൂഷകൾ കഴിഞ്ഞ് 12.40 ന് ആണ് കാരൂർ പള്ളിയിലേക്ക് ഭൗതികദേഹം കൊണ്ടു പോയത്. പൂർണ സൈനിക ബഹുമതിയോടെയും മതാചാരപ്രകാരവുമായിരുന്നു സംസ്കാരചടക്കുകൾ നടന്നത്.

56 വർഷങ്ങൾക്ക് ശേഷം ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിൽ നിന്നും സൈന്യം വീണ്ടെടുത്ത പൊന്നച്ചൻ എന്ന തോമസ് ചെറിയാൻ്റെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ, സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് കുടുംബ വീടായ ഓടാലിൽ വീട്ടിലും ഇലന്തൂർ മാർക്കറ്റ് ജംഷനിലും കാരൂർ പള്ളിയിലും എത്തിച്ചേർന്നത്. വ്യാപാരി വ്യവസായി സംഘടനകളും, രാഷ്ടീയ പാർട്ടി പ്രതിനിധികളും വിമുക്തഭട സംഘടനാ പ്രതിനിധികളും മൃതദേഹത്തിൽ  അന്തിമോപചാരമർപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടത് വാക്കുകളിലല്ല പ്രവർത്തികളിലൂടെ: പരിശുദ്ധ കാതോലിക്ക ബാവ

പരുമല: മാനവരാശി  അനുഭവിക്കുന്നതെന്തും ദൈവദാനമാണെന്നും ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടത് വാക്കുകളിലല്ല പ്രവർത്തികളിലൂടെയെന്നും  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവാ പറഞ്ഞു. ഓർത്തഡോക്സ്  സഭ നിർദ്ധനരായ യുവതികൾക്ക് നൽകുന്ന വിവാഹ ധനസഹായ...

ക്രിസ്തു മനുഷ്യ മനസ്സിൽ  വളരുന്നതും വാഴുന്നതുമാണ് ഉണർവിന്റെ ഫലം: ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം

തിരുവല്ല: മഞ്ഞാടി ബിഷപ്പ് എബ്രഹാം നഗറിൽ നടന്നുവന്ന സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച്  ഓഫ് ഇന്ത്യ ജനറൽ കൺവൻഷൻ ഉണർവ് വർഷാചരണ  സന്ദേശവുമായി സമാപിച്ചു. ദൈവീക  ഇടപെടലുകൾക്കായി മനുഷ്യമനസ്സുകളെ ഒരുക്കുകയും ഹൃദയത്തിൽ ഉരുവായ...
- Advertisment -

Most Popular

- Advertisement -