Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല മെഡിക്കൽ...

തിരുവല്ല മെഡിക്കൽ മിഷനിൽ ഗാന്ധിജയന്തി വാരാഘോഷങ്ങൾ നാളെ

തിരുവല്ല: തിരുവല്ല മെഡിക്കൽ മിഷനും കേരള സോഷ്യൽ ഫോറെസ്റ്ററി പത്തനംതിട്ട ഡിവിഷനും എൻ ആർ സി ഫോർ എൻ സി ഡിയും സംയുക്തമായി ഗാന്ധി ജയന്തി വാരത്തോട് അനുബന്ധിച്ചു തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി വിവിധ പരിപാടികൾ നടത്തുന്നു. ഒക്ടോബർ 5 ന് രാവിലെ 11 മണിക്ക് തിരുവല്ല   എം എൽ എ അഡ്വ. മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. ടി എം എം ആശുപത്രി തൊണ്ണൂറു വർഷങ്ങൾ പൂർത്തിയാക്കുന്നതോട് അനുബന്ധിച്ച് 90 വൃക്ഷത്തൈകൾ ടി എം എം ക്യാമ്പസിൽ നടക്കുന്നതിന്റെ ഉദ്ഘാടനം  റാന്നി അഡി. ഫോറസ്ററ് കൺസർവേറ്റർ  രാഹുൽ ബി നിർവഹിക്കും.

റാന്നി ഫോറെസ്റ് റേഞ്ച് ഓഫീസർ വി.എസ്. സുഹൈബ്, അസി. റേഞ്ച് ഓഫീസർ . പി ജോൺ, എൻ ആർ സി – എൻ സി ഡി എക്സിക്യൂട്ടീവ് ഡയറക്ടർ  ജോൺസൻ ഇടയാറന്മുള തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. അന്നേ ദിവസം  സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരവും സംഘടിപ്പിക്കും. മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തകരാത്ത വിശ്വാസം ഏത് വെല്ലുവിളിയിലും കരുത്തേകും: മാർ സാമുവേൽ തെയോഫിലോസ്

ഇരവിപേരൂർ/ തിരുവല്ല: തകരാത്ത വിശ്വാസം ജീവിതയാത്രയിൽ വെല്ലുവിളികളെ അതിജീവിക്കുവാൻ സഹായിക്കുമെന്നും ഇരുൾ അടഞ്ഞ ജീവിതവുമായി യാത്ര ചെയ്യുന്നവർക്ക് പ്രതീക്ഷ നല്കുന്നവരായി മാറുവാനും  വഴി വിളക്കുകളായി മാറി ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുവാനും സാധിക്കണമെന്നും ബിലിവേഴ്സ് ഈസ്റ്റേൺ...

ജില്ലയില്‍ ഇന്നും നാളെയും  റെഡ് അലേര്‍ട്ട്: രാത്രി യാത്രകള്‍ക്ക് നിരോധനം

പത്തനംതിട്ട: പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ...
- Advertisment -

Most Popular

- Advertisement -