ചെന്നൈ : കനത്ത മഴയില്‍ ചെന്നൈയിലും പരിസരപ്രദേശങ്ങളിലും അടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.വെള്ളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു. കനത്തമഴയിൽ ട്രെയിൻ ഗതാഗതവും താറുമാറായി. ദക്ഷിണ റെയിൽവേ 4 എക്സ്പ്രസ് ട്രെയിനുകൾ റദ്ദ് ചെയ്യുകയും നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തു. ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി. നടൻ രജനികാന്തിന്റെ വസതി സ്ഥിതി ചെയ്യുന്ന പോയസ് ഗാർഡൻ പ്രദേശവും വെള്ളത്തിലാണ്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കാരണമാണ് തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നത്.