Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം ദുഃഖകരം : ശക്തമായ നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണം ദുഃഖകരമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് ഒമ്പതാം നാളാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം.വകുപ്പുകള്‍ക്കിടയിലെ ഫയല്‍ നീക്കത്തിനു കാലതാമസം ഉണ്ടാകരുത്.തീരുമാനമെടുക്കാതെ ഫയലുകള്‍ വച്ച് തട്ടിക്കളിക്കരുത് .സ്ഥലമാറ്റം പൂർണമായും ഓൺലൈൻ ആക്കും.അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം ടെക്നോസിറ്റി ക്യാമ്പസിൽ കാട്ടുപോത്ത് : മയക്കുവെടി വയ്ക്കാൻ മെഡിക്കൽ സംഘമെത്തി

തിരുവനന്തപുരം : തിരുവനന്തപുരം ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പിൽ കാട്ടുപോത്തിനെ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. കാടുകയറിയ ഈഭാഗത്ത് നേരത്തെ തന്നെ...

മാന്നാർ കൊലപാതകം : കൂട്ടുപ്രതികൾ അറിയാതെ അനിൽ മൃതദേഹം മാറ്റിയെന്നും സംശയം

മാന്നാർ : മാന്നാര്‍ കല കൊലപാതക കേസിൽ കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി അനിൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും മാറ്റിയതായി പോലീസ് സംശയം. ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കാനായിയാണ് പോലീസ് ശ്രമം. മൃതദേഹം എവിടെ...
- Advertisment -

Most Popular

- Advertisement -