Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം:...

ശബരിമല തീർത്ഥാടനം: കൂട്ടായ പ്രവർത്തനത്തിലൂടെ കുറ്റമറ്റതാക്കും- മന്ത്രി വി. വാസവൻ

പത്തനംതിട്ട: വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെ കുറ്റമറ്റ തീർത്ഥാടനം ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. വാസവൻ. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പന്തളം ഇടത്താവളത്തിൽ ചേർന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഭക്ഷ്യസുരക്ഷാ, ലീഗൽ മെട്രോളജി വകുപ്പുകൾ, ആർഡിഒ എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ഇടത്താവളത്തിലെ ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം എന്നിവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണം.

ശുചിത്വ മിഷൻ  നഗരസഭയുമായി ചേർന്ന് പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യണം. ലഹരി വസ്‌തകളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിന് എക്സൈസ്,  പോലീസ് വകുപ്പുകൾ പന്തളം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തണം.

തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്.  പമ്പ, സന്നിധാനം  എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ പണികൾ ദേവസ്വം ബോർഡ് പൂർത്തിയാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ മെഡിക്കൽ സെന്ററുകൾ സ്ഥാപിക്കും. കാനനപാതയിലും മരക്കൂട്ടത്തും തീർത്ഥാടകർക്ക് ആശ്വാസമായി ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. പാമ്പുകടിയേറ്റാൻ നൽകേണ്ട ആന്റിവനം  ലഭ്യതയും ഉറപ്പാക്കും. എല്ലാ വകുപ്പുകളും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം.

ഒക്ടോബർ 29ന് പമ്പയിൽ  അവസാനഘട്ട യോഗം ചേർന്ന ശേഷം  തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേർന്ന് ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാജി പി രാജപ്പൻ, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്‌ണൻ, ദേവസ്വം വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ, ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ്. പ്രശാന്ത്,  അംഗങ്ങളായ ജി സുന്ദരേശൻ, എ. അജികുമാർ, ജില്ലാ പോലീസ്‌ മേധാവി വി.ജി. വിനോദ് കുമാർ, സബ് കലക്ടർ സുമിത്ത് കുമാർ താക്കൂർ, പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരിവിപത്തിനെ ചെറുക്കാൻ ജനകീയ ക്യാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം : ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി...

അഷ്റഫ് വധക്കേസ് : നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

കണ്ണൂർ : സിപിഎം പ്രവർത്തകൻ അഷ്റഫിനെ വധിച്ച കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ.തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.ഒന്നു മുതൽ നാല് വരെ പ്രതികളായ പ്രനു ബാബു, വി.ഷിജിൽ, ആർ.വി.നിധീഷ്,...
- Advertisment -

Most Popular

- Advertisement -