Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsപരിശുദ്ധ പരുമല...

പരിശുദ്ധ പരുമല തിരുമേനി ജീവിതം സുവിശേഷമാക്കി :  കാതോലിക്കാ ബാവ

പരുമല :  ജീവിതം സുവിശേഷമാക്കിയ വിശുദ്ധനാണ് പരുമല തിരുമേനി എന്നും ദൈവസ്‌നേഹത്തിന്റെ തീക്ഷ്ണതയില്‍ വിശുദ്ധിയില്‍ വളര്‍ന്ന  പരുമല തിരുമേനി സേവനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി സ്വയം സമര്‍പ്പിച്ചുവെന്നും  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രസ്താവിച്ചു.

പരുമല തിരുമേനിയുടെ 122-ാമത് ഓര്‍മ്മപ്പെരുനാളിന് തുടക്കം കുറിച്ച്  നടന്ന തീര്‍ത്ഥാടനവാരാഷോഘ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭാ എം.പി. അഡ്വ. ഹാരിസ് ബീരാന്‍ മുഖ്യ സന്ദേശം നല്‍കി. സാമൂഹിക പരിഷ്‌കര്‍ത്താവ്  എന്ന നിലയില്‍ കേരളത്തിന്റെ നവോത്ഥാനത്തിന് പരിശുദ്ധ പരുമല തിരുമേനി നല്‍കിയ സംഭാവനകള്‍ നിസ്തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ആന്റോ ആന്റണി എം.പി, മാത്യു ടി. തോമസ് എം.എല്‍.എ. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍, ഫാ.എം.സി.പൗലോസ്, ഫാ.കുര്യന്‍ തോമസ് കോര്‍ എപ്പിസ്‌കോപ്പ, വാര്‍ഡ് മെമ്പര്‍ വിമല ബെന്നി, പരുമല കൗണ്‍സില്‍ അംഗങ്ങളായ മത്തായി ടി. വര്‍ഗീസ്, മാത്യു ഉമ്മന്‍ അരികുപുറം, ജോസ് പുത്തന്‍പുരയില്‍, മനോജ് പി. ജോര്‍ജ്ജ് പന്നായികടവില്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കോഴിക്കോട്: മാങ്കാവില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി സുനിലിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടം. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ ആയിരുന്നു സംഭവം ഉണ്ടായത്. ബസില്‍...

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു

ആറന്മുള : ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ രാവിലെ അഞ്ച് മുതല്‍ ഏഴ് വരെ...
- Advertisment -

Most Popular

- Advertisement -