റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേലൂർക്കര റാന്നി റോഡിലാണ് പാലം ഉള്ളത്. പാലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ സമാന്തരമായി താൽക്കാലിക പാലം നിർമ്മിക്കുന്നതിന് 30 ലക്ഷം രൂപ അനുവദിച്ചിരുന്നു.ശബരിമല തീർത്ഥാടകർ പ്രധാനമായി ഉപയോഗിക്കുന്ന പാതയാണ് പുതമൺ പാലം. തിരുവാഭരണം, തങ്കയങ്കി എന്നിവ കടന്നു പോകുന്നതിനുള്ള പാതയായും ഉപയോഗിക്കുന്നു. മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷനുകൾ എന്നിവയിലേക്കുള്ള പാതയും കൂടിയാണ്. പാലത്തിൻറെ നിർമ്മാണം പ്രത്യേകം ശ്രദ്ധ നൽകി സമയബന്ധിതമായി പൂർത്തിയാക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ മികച്ച രീതിയിൽ നവീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന അറ്റകുറ്റ പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതുതായി നിർമ്മിക്കുന്ന പുതുമൺ പാലം എട്ടു മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനുകളോട് കൂടിയ സബ്മേഴ്സിബിൾ ബ്രിഡ്ജ് ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 7.5 മീറ്റർ ക്യാരേജ് വേ യും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതയും ഉൾപ്പെടെ 11 മീറ്ററാണ് പാലത്തിൻറെ വീതി. നിർമ്മാണ പൂർത്തീകരണ കാലാവധി 12 മാസമാണ്.
പുതമൺ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പ്രമോദ് നാരായൺ എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെ. ഇന്ദിരാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ്, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ സന്തോഷ്, വൈസ് പ്രസിഡൻറ് ബി. ഗീതാകുമാരി, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു