Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsഅർജുനായുള്ള തിരച്ചിൽ...

അർജുനായുള്ള തിരച്ചിൽ : റഡ‍ാർ പരിശോധനയിൽ രണ്ടിടങ്ങളിൽ സി​ഗ്നലുകൾ ലഭിച്ചു

ബെംഗളൂരു : ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണു കാണാതായ അർജുനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കരയിൽ ഡീപ് സെർച്ച് ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. നേരത്തേ അർജുന്റെ മൊബൈൽ സിഗ്നൽ ലഭിച്ച അതേ ഭാഗത്താണ് ഡിറ്റക്ടർ ഉപയോഗിച്ചുനടത്തിയ പരിശോധനയിൽ  സൂചന ലഭിച്ചത്. ഈ സ്ഥലങ്ങളിൽ മണ്ണ് നീക്കി പരിശോധന നടത്തുകയാണ് കരസേന.

രണ്ട് സ്ഥലങ്ങളിൽ ആണ് റഡാറിൽ നിന്ന് സിഗ്നൽ ലഭിച്ചത്. 15 അടി താഴ്ചയിലുള്ള ലോഹവസ്തുക്കളെ വരെ കണ്ടെത്താൻ സഹായിക്കുന്ന ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്ടർ, ഫെറക്സ് ലോക്കേറ്റർ 120 എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചാണ് പരിശോധന.

അതേസമയം ,മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ കർണാടക പോലീസ് ആവശ്യപ്പെട്ടതായി പരാതി ഉയർന്നു . ഇന്ത്യൻ സൈന്യം മാത്രം അപകട സ്ഥലത്തു മതിയെന്നും അരമണിക്കൂറിനകം മറ്റുള്ളവർ സ്ഥലത്തുനിന്ന് മാറണമെന്നും പോലീസ് ആവശ്യപ്പെട്ടെന്നാണ് ആരോപണം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ : 2 ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനമാകെ കനത്ത മഴ.കോട്ടയം, എറണാകുളം ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച്...

മുഖ്യമന്ത്രിക്ക് അജ്ഞാത​ന്റെ വധഭീഷണി

ആലപ്പുഴ: ആലപ്പുഴ ജില്ല കോടതിയിൽ മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി അജ്ഞാത​ന്റെ ഫോൺകോൾ. ജില്ലാ ജഡ്ജിയുടെ പരാതിയിൽ കേസെടുത്ത്  പൊലീസ്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കോടതിയിലെ ശിരസ്തദാർ ഓഫിസിലേക്ക് വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു രണ്ടുപേരെയും...
- Advertisment -

Most Popular

- Advertisement -