Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNew Delhiപശ്ചിമേഷ്യൻ സംഘർഷം...

പശ്ചിമേഷ്യൻ സംഘർഷം : സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി ജനങ്ങൾ  സ്വയം നിയന്ത്രണം പാലിക്കണം – പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി ജനങ്ങൾ കർശന സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കൊവിഡ് കാലത്തിന് സമാനമായ ജാഗ്രത ഇക്കാലയളവിൽ ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രധാനമായും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗത്തിൽ പരമാവധി നിയന്ത്രണം ഏർപ്പെടുത്തണം. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി മെട്രോ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും കാർപൂളിംഗ് പോലുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം രീതി പരമാവധി പ്രോത്സാഹിപ്പിക്കണം. ഭക്ഷ്യ എണ്ണയുടെ ഉപയോഗത്തിൽ പത്തു ശതമാനം കുറവ് വരുത്തണമെന്നും രാജ്യം ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സ്വർണ്ണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നും മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു വർഷം കുടുംബങ്ങളിലെ ചടങ്ങുകൾക്ക് സ്വർണ്ണം വാങ്ങാതെ ജനങ്ങൾ സഹകരിക്കണം എന്നും പ്രധാനമന്ത്രി വിശദീകരിച്ചു. സ്വർണ്ണ ഇറക്കുമതി വർധിക്കുന്നത് വിദേശനാണ്യ ശേഖരം ഇടിയാൻ കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഇറാൻ – അമേരിക്ക ചർച്ചകൾക്കുള്ള പുതിയ നിലപാട് ഇറാൻ അമേരിക്കയെ അറിയിച്ചെങ്കിലും ആശങ്കകൾ ശക്തമാണ്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല ഗുരുദേവ – മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവും ശിവരാത്രി മഹോത്സവവും

തിരുവല്ല : പരുമല ഈസ്റ്റ് ഗുരുദേവ - മഹാദേവ ക്ഷേത്രത്തിലെ ഒന്നാമത് ഭാഗവത സപ്താഹയജ്ഞവും ശിവരാത്രി മഹോത്സവവും ഇന്ന് മുതൽ 26 വരെ നടക്കും. ഇന്ന് രാവിലെ 6മുതൽ അഖണ്ഡനാമജപയജ്‌ഞം. വൈകിട്ട് 5ന്...

പിള്ളേരോണം ഇന്ന് : കർക്കടക മാസത്തിലെ തിരുവോണം നാളിൽ ആഘോഷിക്കുന്ന ഓണാഘോഷം

പത്തനംതിട്ട : ഇന്ന് പിള്ളേരോണം.  ചിങ്ങമാസത്തിലെ തിരുവോണത്തിന് കൃത്യം ഒരു മാസം മുമ്പ് കർക്കടക മാസത്തിലെ തിരുവോണം നാളിൽ ആഘോഷിക്കുന്ന ചെറിയൊരു ഓണാഘോഷമാണ്. കുട്ടികൾക്ക് പ്രാധാന്യമുള്ളതുകൊണ്ട് ഇത് 'പിള്ളേരോണം' എന്നറിയപ്പെടുന്നു. രണ്ട് ഐതിഹ്യങ്ങളാണ് പിള്ളേരോണവുമായി...
- Advertisment -

Most Popular

- Advertisement -