പാലക്കാട് : പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ പ്രതിഷേധിച്ച് എസ്.പി ഓഫീസിലേക്ക് യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി.എസ്‍ പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് പോലീസ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ച് കെപിപിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.
പോലീസ് റെയ്ഡ് ആസൂത്രിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു .മന്ത്രി എം.ബി.രാജേഷിൻറെ അറിവോടെയാണ് റെയ്‌ഡ് നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു .ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.