Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ നിന്ന്...

വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള കിറ്റുകൾ പിടികൂടി

വയനാട് : വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റുകൾ പിടികൂടി.തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശി കുമാറിന്റെ വീടിന് സമീപത്തെ മില്ലിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്.തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാ‍ഡ് നടത്തിയ പരിശോധയിലാണ് ഭക്ഷ്യ കിറ്റ് പിടിച്ചത്. രാഹുൽ, പ്രിയങ്ക,സോണിയ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ കിറ്റുകളിലുണ്ട് .കര്‍ണാടക കോണ്‍ഗ്രസിന്റെ പേരും കിറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് നൽകാനെന്ന് ഭക്ഷ്യ കിറ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ കിറ്റുകൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ ദുരന്ത ബാധിതർക്കായി വിതരണം ചെയ്യാൻ എത്തിച്ച കിറ്റാണെന്നും തിരഞ്ഞെടുപ്പിന് ശേഷം വിതരണം ചെയ്യാനായി സൂക്ഷിച്ചു വച്ചതാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നതെന്നുമാണ് കോൺഗ്രസ് വിശദീകരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് ; എഐസിസി നിരീക്ഷകർ എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച നടത്തും

തിരുവനന്തപുരം : മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും നേതാക്കളുമായും എംഎല്‍എമാരുമായും കൂടിക്കാഴ്ച്ച നടത്തും . 2021ല്‍ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു...

കുവൈത്തിലെ തീപിടുത്തം : മരിച്ചവരിൽ 21 ഇന്ത്യക്കാര്‍ : 11മലയാളികൾ

കുവൈറ്റ് സിറ്റി : കുവൈത്തില്‍ മംഗഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 ഇന്ത്യക്കാര്‍. ഇതിൽ 11 പേർ മലയാളികളാണ്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്....
- Advertisment -

Most Popular

- Advertisement -