Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduട്രെയിനിന് നേരെ...

ട്രെയിനിന് നേരെ കല്ലേറ് ; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

കോഴിക്കോട് : ട്രെയിനിന് നേരേ കല്ലേറുണ്ടായതിനെ തുടർന്ന് യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു . ആലുവ യു സി കോളജിൽ പഠിക്കുന്ന പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണ(22)നാണ് കല്ലേറിൽ താടിയെല്ലിന് പരിക്കേറ്റത്. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും രണ്ടു പല്ലുകൾ പൊട്ടുകയും ചുണ്ടിന് മുറിവേൽക്കുകയും ചെയ്തു.

തിങ്കളാഴ്ച രാത്രി 9.50 ന് കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ വച്ചാണ് ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെ കല്ലേറുണ്ടായത്.അതേ സ്ഥലത്ത് വച്ച് തന്നെ വന്ദേഭാരതിന് നേരെയും കല്ലെറുണ്ടായി. റെയിൽവേ പൊലീസും ആർപിഎഫും കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ച് ഇറാൻ പ്രസിഡന്റ്

ടെഹ്‌റാൻ : പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ.ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കിൽ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ...

പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

പാരീസ് : പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ.10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ – സരബ്ജ്യോത് സിങ് സഖ്യമാണ് വെങ്കലം സ്വന്തമാക്കിയത് .വനിതകളുടെ 10 മീറ്റര്‍...
- Advertisment -

Most Popular

- Advertisement -