Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsരാജിവയ്‌ക്കേണ്ട സാഹചര്യമില്ല...

രാജിവയ്‌ക്കേണ്ട സാഹചര്യമില്ല : സജി ചെറിയാൻ

തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധപ്രസംഗം സംബന്ധിച്ച കേസില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞിട്ടുള്ളതെന്നും തന്റെ ഭാഗം ഹൈക്കോടതി കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ധാർമികതയുടെ പേരിലാണ് രാജിവെച്ചത്. പൊലീസ് റിപ്പോര്‍ട്ട് കീഴ്‌ക്കോടതി ശരിവച്ചതു കൊണ്ടാണ് വീണ്ടും മന്ത്രിയായത്. വീണ്ടും അന്വേഷിക്കാനാണു ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അൻവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുന്നു : മറുപടി പിന്നീട് പറയും : മുഖ്യമന്ത്രി

ന്യൂഡൽഹി : പി.വി.അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആരോപണങ്ങൾക്കുമുള്ള മറുപടി പിന്നീട് വിശദമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ സിപിഎം പോളിറ്റ് ബ്യൂറോയോ​ഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി...

മുൻകൂട്ടി പറയാതെ എ.ടി.എം. കാർഡിന് സർവീസ് ചാർജ് : തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം : സൗജന്യമായി നൽകിയ എ.ടി.എം. കാർഡിന് മുന്നറിയിപ്പില്ലാതെ വാർഷിക മെയിന്റനൻസ് ചാർജ് ഈടാക്കി എന്ന പരാതിയിൽ തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ. കോട്ടയം കാരപ്പുഴ സ്വദേശികളായ...
- Advertisment -

Most Popular

- Advertisement -