മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14-കാരൻ മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ഷാദാബാണ് മരിച്ചത്. വാഴക്കാട് ഗവൺമെന്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. രണ്ടുദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.