Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeHealthതിരുവല്ല മെഡിക്കൽ...

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ലോഗോ പ്രകാശനം ചെയ്തു

തിരുവല്ല : തൊണ്ണൂറു വർഷങ്ങൾക്കുമുമ്പ് രാജവൈദ്യൻ ആയിരുന്ന ദിവാൻ ബഹാദൂർ ഡോ. വി വർഗീസ് ആരംഭിച്ച സായിപ്പിന്റെ ആശുപത്രി എന്ന് അറിയപ്പെടുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നവതി ലോഗോ പ്രകാശനം ചെയ്തു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ടി എം എം ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് കോശി, സെക്രട്ടറി ബെന്നി ഫിലിപ്പ് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. തുടർന്ന് ആശുപതിയുടെ പൂന്തോട്ടത്തിൽ നവതി പതാകയും ഉയർത്തപ്പെട്ടു.

2025 ജനുവരി മുതൽ ജൂലൈ വരെ 7 മാസം നീണ്ടുനിൽക്കുന്ന നവതി ആചരണമാണ് നടക്കുന്നത് . ഇതിന്റെ ഭാഗമായി പൊതുജനാരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള അനേക പദ്ധതികൾ ഒരുക്കിയിട്ടുണ്ട് എന്ന് മാനേജ്‌മന്റ് അറിയിച്ചു. നവതി ആഘോഷങ്ങൾ ജനുവരി 19 നു ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത്‌ പരക്കെ മഴ : വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ശക്തമായ മഴ തുടരുന്നു.വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ...

ബിജെപി വികസന മുന്നേറ്റ ജാഥയിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനും രാഷ്‌ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും

തൃശൂർ: ബിജെപി വികസന മുന്നേറ്റ ജാഥയിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനും രാഷ്‌ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും.  തൃശൂരിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചൻ പങ്കെടുത്തത്....
- Advertisment -

Most Popular

- Advertisement -