തിരുവല്ല: അവിരതമായ ആനന്ദ ഭൂതിയിലേക്ക് എത്തിച്ചേരാനുള്ള ഉദാത്ത മാർഗ്ഗം പരമപ്രേമ രസാസ്പദമായ ഭക്തി ഒന്നുമാത്രം മെന്ന് ഭാഗവത ആചാര്യൻ അഭിലാഷ് കീഴൂട്ട് പറഞ്ഞു. നാല്പതാമത് അഖില ഭാരത ശ്രീമദ് മഹാസത്ര വേദിയിലെ പ്രഭാഷണത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഈ കലിയുഗത്തിൽ നാമ സങ്കീർത്തന ത്തോളംപ്രാധാന്യമുള്ള ഒരു ഉപാസന വേറെയില്ല എന്ന സത്യത്തിലേക്ക് ഉണർന്നു വരാൻ നമുക്ക് കഴിയണം.
അവനവന്റെ ചിന്താമണി ഗൃഹത്തിൽ നിറഞ്ഞ വിളങ്ങുന്ന ആ ആത്മജ സത്യത്തെ അനുഭവിച്ചറിയുവാൻ നാൽപ്പതാമത് മഹാസത്രത്തിലൂടെഏവർക്കും സാധിക്കട്ടെയെന്നും അഭിപ്രായപ്പെട്ടു.
സത്ര വേദിയിൽ ആചാര്യൻമാരായ അശോക് വി കടവൂർ, സി കെ ചന്ദ്രശേഖരൻ തമ്പാൻ തൃശ്ശൂർ, ശ്രീകണ്ഠേശ്വരം സോമ വാര്യർ ആലുവ, പാർത്ഥസാരഥിപുരം വിശ്വനാഥൻ ശാസ്താംകോട്ട, ശ്രീ ബാലചന്ദ്രൻ അമ്പലപ്പുഴ, ജയശ്രീ വാര്യർ കോഴിക്കോട്, വി.എം കൃഷ്ണകുമാർ കണ്ണൂർ, രാമനാഥൻ വടക്കൻ പറവൂർ,ശങ്കൂ. ടി.ദാസ്, വിമൽ വിജയ് കന്യാകുമാരി. എന്നിവർ പ്രഭാഷണം നടത്തി