കൊച്ചി : ആലുവയിൽ മുട്ട കയറ്റിവന്ന ലോറിയിൽ ബസ് ഇടിച്ച് ഇരുപതിനായിരത്തോളം മുട്ട പൊട്ടി റോഡിൽ ഒഴുകി. ലോറി അടുത്തുള്ള വർക് ഷോപ്പിലേക്ക് പാഞ്ഞുകയറി രണ്ടു കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്.
രാവിലെ ആലുവ പെരുമ്പാവൂർ റോഡിലാണ് അപകടം നടന്നത് .അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് കടകളിലേക്ക് മുട്ട കയറ്റി കൊണ്ടുവന്ന പിക്കപ്പ് ലോറിക്ക് പുറകിൽ വന്നിടിക്കുകയായിരുന്നു.ലോറിയിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം മുട്ടകൾ റോഡിൽ വീണു. അഗ്നിശമന സേന സ്ഥലത്തെത്തി ശുചീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കി.