Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsദക്ഷിണ കൊറിയയിലെ...

ദക്ഷിണ കൊറിയയിലെ വിമാനാപകടം :179 പേർ മരിച്ചെന്ന് റിപ്പോർട്ട്

സോൾ : ദക്ഷിണ കൊറിയയിൽ മുവാൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ ലാൻഡിം​ഗിനിടെ നടന്ന വിമാനാപകടത്തിൽ 179 പേർ മരിച്ചെന്ന് റിപ്പോർട്ട്.181 പേർ വിമാനത്തിൽ ഉണ്ടായിരുന്നു . 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ബാങ്കോക്കില്‍ നിന്ന്പുറപ്പെട്ട ജെജു എയര്‍ വിമാനമാണ് അപകടത്തിൽ പെട്ടത്.175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.പ്രാദേശിക സമയം രാവിലെ 9 മണിയോടെയായിരുന്നു അപകടം.ലാൻഡിങ്ങിനിടയിൽ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. ലാന്‍ഡിങ് ഗിയര്‍ തകരാറിലതിനെ തുടർന്ന് വിമാനം ക്രാഷ് ലാൻഡിംഗിന് ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാർഥിക്ക് മദ്യം നൽകി മർദ്ദിച്ചതായി പരാതി

അടൂർ: ഏഴംകുളം സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർഥിയെ ബലമായി കാറിൽ പിടിച്ചു കയറ്റി മദ്യം നൽകി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ അടൂർ പൊലീസ് ഇന്ന് കേസെടുത്തു. ഞായർ രാത്രി 9ന് റോഡിൽ നിൽക്കുമ്പോൾ ഗ്രേ കളർ...

ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് സർക്കാർ നയം- മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : സൗജന്യമായോ മിതമായ നിരക്കിലോ ഗുണനിലവാരമുള്ള ചികിത്സ ഉറുപ്പുവരുത്തുകയാണ് സർക്കാർ നയമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.    ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമാണ്...
- Advertisment -

Most Popular

- Advertisement -