കൊല്ലം : ഇന്ത്യന്‍ വ്യോമസേനയുടെ ‘അഗ്നിവീര്‍ വായു’വില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. 2005 ജനുവരി ഒന്നിനും 2008 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ച അവിവാഹിതര്‍ക്കാണ് അവസരം. ജനുവരി ഏഴ് മുതല്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍, യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ https://agnipathvayu.cdac.in, https://careerindianairforce.cdac.in സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0484 2427010, 9188431093.