Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമലയിൽ ദിലീപിന്...

ശബരിമലയിൽ ദിലീപിന് വിഐപി പരി​ഗണന ലഭിച്ചതെങ്ങനെയെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ നടൻ ദിലീപിന് വിഐപി പരി​ഗണന ലഭിച്ചതെങ്ങനെയെന്ന് ഹൈക്കോടതി. ഹരിവരാസനം പാടുന്ന സമയം മുഴുവൻ ദിലീപിന് സന്നിധാനത്ത് നിൽക്കാൻ എങ്ങനെ അവസരം കിട്ടിയെന്നും വിഷയം ചെറുതായി കാണുന്നില്ലെന്നും കോടതി അറിയിച്ചു .സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. സിസിടിവി ദൃശ്യങ്ങളടക്കം സമ‍ർപ്പിക്കാനാണ് നിർദ്ദേശം.ഇന്നു രാവിലെ നടത്തിയ ദേവസ്വം ബെഞ്ചിന്റെ സിറ്റിങ്ങിലാണ് കോടതി നിർദ്ദേശം.

വ്യാഴാഴ്ച രാത്രിയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്റെ ഉദ്യോഗസ്ഥർ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദർശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണ് ഉയർന്നത്.

ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി . അതിഥി മന്ദിരങ്ങളിൽ അനുവദിച്ചതിൽ കൂടുതൽ ദിവസം ആരും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ശ്രീകോവിലിന് മുന്നിൽ ദർശനത്തിന് പ്രത്യേക പരിഗണന നൽകുന്നത് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം.തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്.കേസിലെ മറ്റൊരു പ്രതിയായ വിജേഷ് പിള്ള നേരത്തെ ജാമ്യം...

ബിലീവേഴ്സ് ആശുപത്രി ജെറിയാട്രിക്സ് വിഭാഗത്തിൽ ഓണ സംഗമം

തിരുവല്ല : വാർദ്ധക്യത്തിന്റെ നാളുകളിൽ കരുതലിന്റെയും ആശ്വാസത്തിന്റെയും തണലുതേടുന്ന മുതിർന്ന പൗരന്മാർക്കായി ജെറിയാട്രിക്സ് വിഭാഗത്തിൽ ഓണ സംഗമവും ഓണവിരുന്നും ഒരുക്കി. ആശുപത്രി ഇടനാഴികളിൽ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും സുന്ദരനിമിഷങ്ങൾ സൃഷ്ടിച്ച ഓണാഘോഷത്തിൽ, 35 ഓളം...
- Advertisment -

Most Popular

- Advertisement -