ബീജിംഗ് : കോവിഡിന് ശേഷം വെല്ലുവിളി ഉയർത്തി മറ്റൊരു വൈറസ് ചൈനയിൽ വ്യാപിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. ഹ്യൂമന്‍ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധയിൽ ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉള്‍പ്പടെ ഒന്നിലേറ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും സോഷ്യൽ മീഡിയ പോസ്റ്റുകളും മറ്റ് മാദ്ധ്യമറിപ്പോർട്ടുകളും പറയുന്നു.
കോവിഡിന് സമാനമായ രീതിയില്‍ പടരുന്ന വൈറസാണ് എച്ച്.എം.പി.വി. ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്.ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് അപകടസാധ്യത കൂടുതൽ. ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ചൈനയോ ലോകാരോഗ്യ സംഘടനകളോ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.