തിരുവല്ല: ഇരവിപേരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫ ഹോം ചർച്ചസിന്റെ സിൽവർ ജൂബിലി ആഘോഷവും പൊതു സമ്മേളനവും നടന്നു. ആന്റോ ആന്റണി എംപി ഉത്‌ഘാടനം നിർവഹിച്ചു. പ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ കെ എ എബ്രഹാം ദൈവവചനം സംസാരിച്ചു. സംഗീത ശുശ്രുഷക്ക് ബ്രദർ എബി ശാലോം ടീം നേതൃത്വം നൽകി.
വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, ആത്മീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. സമ്മേളനത്തിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ 17 വാർഡ്കളിലെ മെമ്പർമാരെ ആദരിച്ചു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ സഹായ ഉദ്ഘാടനം മോർണിംഗ് ന്യൂസ് ഡെയിലി എഡിറ്റർ ഷാജി വാഴൂർ നിർവഹിച്ചു