വയനാട് : വയനാട്ടിലെ നരഭോജി കടുവയെ കൊല്ലുമെന്നും കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ കൈമാറുമെന്നും മന്ത്രി ഒ.ആർ. കേളു അറിയിച്ചു .ഇതിൽ അഞ്ച് ലക്ഷം ഇന്ന് കൊടുക്കും .കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു .
സ്ഥലത്തെത്തിയ മന്ത്രി ഒ ആര്‍ കേളുവിനുനേരെ നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായി.കടുവയെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്.മരിച്ച രാധയുടെ കുടുംബവുമായി മന്ത്രി സംസാരിച്ചു .നരഭോജിയെന്ന വിഭാഗത്തിൽ ഉള്‍പ്പെടുത്തി കടുവയെ ഇന്നു തന്നെ വെടിവെച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയതായി സൗത്ത് വയനാട് ഡി.എഫ്. ഒ അജിത് കെ. രാമൻ അറിയിച്ചു.വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും പ്രദേശത്ത് എത്തിക്കും.