Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഗാന്ധി സ്മൃതി...

ഗാന്ധി സ്മൃതി സദസ്സും ഗ്രാമ ദർശൻ പരിപാടിയും

പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ പത്തനംതിട്ട ജില്ലാ തല ഗാന്ധി സ്മൃതി പരിപാടിയുടെ ഭാഗമായി ജനുവരി 30 ന് വ്യാഴാഴ്ച രാവിലെ10 ന് ഇലന്തൂർ പഞ്ചായത്ത് അങ്കണത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രാർത്ഥനയും ഗീതാ പ്രഭാഷകവും നടത്തും. ഇലന്തൂർ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ഗാന്ധി വിജ്ഞാന സദസിന്റെ ഉദ്ഘാടനം എഴുത്തുകാരനും ഐക്യരാഷ്ട്രസഭയുടെ പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹ്യ മനുഷ്യാവകാശ പ്രവർത്തകനുമായ ജെ.എസ്.അടൂർ നിർവ്വഹിക്കും. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിക്കും. കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി പനങ്ങോട്ടുകോണം വിജയൻ മുഖ്യ പ്രഭാഷണം നടത്തും.

തുടർന്ന് നടത്തുന്ന ഗ്രാമ ദർശൻ പരിപാടി ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ മനോജ് ഫ്ലാഗ് ഓഫ് ചെയ്യും.സ്വാതന്ത്ര്യ സമരസേനാനി കുമാർജി, ഖാദി പ്രസ്ഥാനത്തിന്റെ പ്രചാരകൻ ഖദർദാസ് ഗോപാലപിള്ള എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണം നടത്തും. ജൈവ വൈവിദ്ധ്യ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തും. ജില്ലാ ഖാദി വ്യവസായ കേന്ദ്രം സന്ദർശിച്ച് നൂൽ നൂൽപ്പ് ,തുണി നെയ്ത്ത് ,സോപ്പ് നിർമ്മാണം ,തേൻ സംസ്കരണം ,എണ്ണ നിർമ്മാണം എന്നിവയുടെ പഠന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ

തിരുവനന്തപുരം : സംസ്ഥാനത്തെ 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ.ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് പെന്‍ഷന്‍...

ഇരുമുടിക്കെട്ടിൽ നിന്നും കർപ്പൂരം, ചന്ദനത്തിരി, പനിനീര്  ഒഴിവാക്കാൻ  ദേവസ്വം ബോർഡ്  നിർദേശം

ശബരിമല :  തീർത്ഥാടകർ ഇരുമുടിക്കെട്ടിൽ നിന്നും കർപ്പൂരം, ചന്ദനത്തിരി, പനിനീര് എന്നിവ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്  നിർദേശം. തന്ത്രി കണ്ഠരര് രാജീവരരുടെ അഭിപ്രായം പരിഗണിച്ചാണ്  ബോർഡ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഭക്തർ...
- Advertisment -

Most Popular

- Advertisement -