Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് : ഫെബ്രുവരി ആറു വരെ നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാം

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവുകൾ നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് തിങ്കളാഴ്ച നടക്കും. രാവിലെ 7 മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.വോട്ടെണ്ണൽ ഫെബ്രുവരി 25 ന് ചൊവ്വാഴ്ച നടക്കും.

നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറാണ്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏഴിന് വെള്ളിയാഴ്ച നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10 തിങ്കളാഴ്ചയാണ്.ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റചട്ടം ജനുവരി 29 മുതൽ പ്രബല്യത്തിൽ വന്നിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ ജി-33 കാവാലം ഗ്രാമപഞ്ചായത്ത് 03 പാലോടം വാർഡ്, ജി-36 മുട്ടാർ ഗ്രാമപഞ്ചായത്ത് 03 മിത്രക്കരി ഈസ്റ്റ് വാർഡ് എന്നിവിടങ്ങളിലും അന്നേദിവസം ഉപതിരഞ്ഞെടുപ്പ് നടക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂൾ കലോത്സവം: A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് മന്ത്രി അറിയിച്ചു. ജനപങ്കാളിത്തത്തോട്...

അവധിക്കാല ക്യാമ്പ്

പത്തനംതിട്ട : മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ ഏഴിന് ആരംഭിക്കും. മൂന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഡിജിറ്റല്‍ ആര്‍ട്ട്, അബാക്കസ്, നിര്‍മിത ബുദ്ധി...
- Advertisment -

Most Popular

- Advertisement -