ലൊസാഞ്ചലസ് :ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ 67-ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു .ലൊസാഞ്ചലസിലാണ് പ്രഖ്യാപന ചടങ്ങുകൾ നടന്നത് . മികച്ച കൺട്രി ആൽബത്തിനുള്ള ഗ്രാമി ബിയോൺസി നേടി.ഈ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോൺസി.മികച്ച ന്യൂ ഏജ് ആംബിയന്റ്/ ചാന്റ് ആല്‍ബം വിഭാഗത്തിൽ ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ടണ്ഠന് പുരസ്‌കാരം ലഭിച്ചു .ചന്ദ്രിക ടണ്ഠൻ, വൗട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്‌സുമോട്ടോ എന്നിവരുടെ ‘ത്രിവേണി’ എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം.94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്.