പ്രയാഗ് രാജ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാകുംഭമേളയിൽ പങ്കെടുത്തു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി.രാവിലെ ലക്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. പുണ്യസ്നാനം നടത്തുന്നതിന് മുന്നോടിയായി ഗംഗാനദിയിലൂടെ യോഗി ആദിത്യനാഥിനോടൊപ്പം ബോട്ട് സവാരി നടത്തി .പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്ത കോടിക്കണക്കിനാളുകളെ പോലെ തന്നിലും ഭക്തി നിറഞ്ഞുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.