Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryസമൂഹത്തിന് വേണ്ടി...

സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അവരെ ആർ എസ് എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം ആണ് നമ്മുടെ നാട്ടിലുള്ളത് :  പ്രീതി നടേശൻ

ചെറുകോൽപ്പുഴ : ഹിന്ദു സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അവരെ ആർ എസ് എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവെന്ന് എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ.  113 -ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ.

ശ്രീനാരായണ ധർമ്മോത്സവ് പബ്ലിക്കേഷൻസിൻ്റെ ശ്രീനാരായണ ധർമ്മം എന്ന പുസ്തകം ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻ്റ് പി എസ് നായർക്ക് നൽകി പ്രീതി നടേശൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു.
     
ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡൻ്റ് മാലേത്ത് സരളാദേവി  അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ശക്തിപാദ ആശ്രമത്തിലെ സ്വാമിനി ദിവ്യാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. മാനസ സരോവർ പുനർജ്ജനി ഡയറക്ടർ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് രഞ്ജു എം പിള്ള, ഹിന്ദുമത മഹാമണ്ഡലം എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങളായ രത്നമ്മ വി പിള്ള, രമാ മോഹൻ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെള്ളപ്പൊക്കത്തിൽ കറുത്താലി തോട്ടിലെ ഷട്ടർ കവിഞ്ഞൊഴുകുന്നു

തിരുവല്ല : കുറ്റൂർ - മനയ്ക്കച്ചിറ റോഡിൽ കറുത്താലി തോട്ടിലെ പാലത്തിന് താഴെ സ്ഥാപിച്ച ഷട്ടർ ഓരോ വെള്ളപ്പൊക്കത്തിലും കവിഞ്ഞൊഴുകുന്നതോടെ പ്രദേശവാസികൾ ആശങ്കയിൽ. കറുത്താലി തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ കുറ്റൂർ പഞ്ചായത്തിലെ മൂന്ന്...

പെരിങ്ങര പഞ്ചായത്ത്  സ്കൂളുകൾക്ക് ലാപ്ടോപ്പും പ്രിന്ററും വിതരണം  ചെയ്തു

പെരിങ്ങര : പെരിങ്ങര ഗ്രാമപഞ്ചായത്ത് 2024 -2025 ജനകീയ ആസൂത്രണ പദ്ധതിയിൽ നടപ്പിലാക്കിയ  പഞ്ചായത്തിലെ എല്ലാ ഗവൺമെന്റ് എൽ.പി സ്കൂളുകൾക്കും നൽകുന്ന ലാപ്ടോപ്പിന്റെയും പ്രിന്ററിന്റെയും വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്...
- Advertisment -

Most Popular

- Advertisement -