തിരുവനന്തപുരം : വെഞ്ഞാറന്മൂട് ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് പോലീസ് സ്‌റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തി .പെരുമല സ്വദേശി അഫാൻ(23) എന്ന യുവാവാണ് വിവിധ സ്ഥലങ്ങളിലായി ആറുപേരെ കൊലപ്പെടുത്തിയെന്ന് മൊഴി നൽകിയത്.അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും ഒരാൾ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.മൂന്നു വീടുകളിലായാണ് കൂട്ടക്കുരുതി നടന്നത്.
മുത്തശ്ശിയും സഹോദരനും അടക്കം സ്വന്തം കുടുംബത്തിലെ അഞ്ചു പേരെയാണ് യുവാവ് കൊലപ്പെടുത്തിയത്.മുത്തശ്ശി സൽമാബീവി, സഹോദരൻ അഫ്‌സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ,പെൺസുഹൃത്ത് ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്.അഫാന്റെ മാതാവ് ഒഴികെ എല്ലാവരും പോലീസ് എത്തും മുന്നെ മരിച്ചിരുന്നു. അഫാന്റെ മാതാവ് ഷെമി അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.