തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. വട്ടിയൂർക്കാവ് മരുതം കുഴിയിൽ ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശൻ(17) ആണ് മരിച്ചത്.വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് .കുട്ടിക്ക് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിന്നിരുന്നതായി വീട്ടുകാരും സുഹൃത്തുക്കളും പറയുന്നു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്ന് ബെഡ്റൂമിലെ മേശയിലിരുന്ന ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.ഏക മകനായിരുന്നു ദർശൻ.